ആനുകാലിക കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള കെപി സുകുമാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു !!

Kerala Kannur Politics
Print Friendly, PDF & Email

ബംഗളൂരു – കെപി സുകുമാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…
അനിൽ ആന്റണിയും പത്മജ വേണുഗോപാലും പി.സി.ജോർജ്ജും ഒക്കെ ബി.ജെ.പി.യിലേക്ക് വരുമ്പോൾ അത് കേരളത്തിൽ ബി.ജെ.പി.യോടുള്ള അയിത്തം ഇല്ലാതാക്കുന്നതിന് സഹായിക്കും. ബി.ജെ.പി. എന്തോ ഭീകരവർഗീയ പാർട്ടി ആണെന്ന ജിഹാദി വായ്ത്താരി ആണല്ലൊ കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും പാടി നടക്കുന്നത്. ആ പരിപ്പ് ഇനി അധികകാലം വേവാൻ പോകുന്നില്ല. ബി.ജെ.പി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ജനാധിപത്യ പാർട്ടിയാണ്. ആ സ്ഥാനത്തേക്ക് എത്താൻ മറ്റ് ഒരു പാർട്ടിക്കും അടുത്ത കാലത്തൊന്നും സാധ്യമല്ല താനും. കോൺഗ്രസ്സ് ഇന്ത്യയിൽ നാമവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി. ക്കെതിരെ മറ്റൊരു ബദൽ മുന്നണി പോലും ഇന്ത്യയിൽ സാധ്യമാകാൻ പോകുന്നില്ല. ഈ വസ്തുതയൊക്കെ മലയാളികൾക്കും അറിയാം. മാത്രമല്ല പ്രധാനമന്ത്രി മോദിജി ഇന്ന് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്.

ഇന്ന് പത്മജ ആണെങ്കിൽ നാളെ മറ്റ് കോൺഗ്രസ്സ് നേതാക്കളും ബി.ജെ.പി.യിൽ വരിക തന്നെ ചെയ്യും. കാരണം കോൺഗ്രസ്സ് പാർട്ടിക്ക് ഇന്ത്യയിൽ രാഷ്ട്രീയമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. മാർക്സിസ്റ്റ് അനുഭാവികളും ബി.ജെ.പി.യിൽ ചേരും. കാരണം സി.പി.എമ്മിനെ ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാരും സുഡാപ്പികളും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നത് അധാർമ്മികതയുടെ പടുകുഴിയിലാണ്. ഇന്ന് സത്യസന്ധമായും രാജ്യസ്നേഹപരമായും രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും കഴിയുന്നത് ബി.ജെ.പി.ക്കാർക്ക് മാത്രമാണ്.

നമ്മുടെ പാരമ്പര്യവും ദേശീയതയും സംസ്കാരവും എല്ലാം ഹൈന്ദവമാണ്. അതിന്റെ സ്ഥാനത്ത് ഇസ്ലാമിസ്റ്റ് അധിനിവേശ രാഷ്ട്രീയത്തെയും സംസ്ക്കാരത്തെയും സൽക്കരിച്ച് പ്രതിഷ്ഠിക്കാനാണ് കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും പരിശ്രമിച്ചു കൊണ്ടിരുന്നത്. ഇത് ഹിന്ദുക്കൾ തിരിച്ചറിയുകയും ആ ചതിയെ പ്രതിരോധിക്കാൻ ബി.ജെ.പി.യെ ശക്തമാക്കുകയുമാണ് ഹിന്ദുക്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരുക്കുന്നത്. ഈ പ്രക്രിയയിൽ കൃസ്ത്യാനികളും ഹിന്ദുക്കൾക്ക് ഒപ്പം ചേരുന്നുണ്ട്. അവർക്കും വേറെ വഴിയില്ല. കൂട്ടത്തിൽ ദേശീയ മുസ്ലീങ്ങളും ബി.ജെ.പി.ക്ക് ഒപ്പം ചേരും. മുസ്ലീങ്ങൾ പ്രാകൃത അറേബ്യൻ ഗോത്ര ചിന്താഗതിയിൽ നിന്നും മോചിതരായി ഭാരതസംസ്കൃതിയിൽ ഒന്നിക്കുകയാണ് വേണ്ടത്. അത് നടക്കുമോ എന്ന് പറയാൻ കഴിയില്ല. എന്തായാലും ഇസ്ലാം അധിനിവേശം ഇനി ഇന്ത്യയിൽ നടക്കാൻ പോകുന്നില്ല. കപട മതേതരത്വവും ഇവിടെ വിജയിക്കാൻ പോകുന്നില്ല. യഥാർത്ഥ മതേതരത്വം ഹിന്ദുത്വ സംസ്കൃതിയിൽ അന്തർലീനമാണ്. അത് ബി.ജെ.പി. ഇന്ത്യയിൽ നടപ്പാക്കും.
മതം ഏതായാലും അത് മനുഷ്യരുടെയിടയിൽ വിഭജനവും വിദ്വേഷവും ജനിപ്പിക്കുന്നതാണ്. എന്നാൽ ഹിന്ദുത്വചിന്തയും ദർശനവും ആഗോള മനുഷ്യരെയും പ്രകൃതിയെയും ഒന്നായി സമഗ്രമായി കാണുന്നതാണ്. അതിൽ വിഭാഗീയതയില്ല, വെറുപ്പില്ല. പ്രധാനമന്ത്രി മോദിജിയുടെ വാക്കുകളിലും ശരീരഭാഷയിലും സഹജീവി സ്നേഹവും വിനയവും അല്ലാതെ ആരോടും വെറുപ്പോ പക്ഷഭേദമോ കാണാൻ കഴിയില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആയ പിണറായി വിജയന്റെ മോന്ത കണ്ടാൽ , വാക്കുകൾ കേട്ടാൽ മോദിജി എത്ര മഹാൻ ആണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. എന്നിട്ടും കോൺഗ്രസ്സുകാർക്ക് മോദിജി ആണത്രെ ഭീകരൻ, ബി.ജെ.പി. ആണത്രെ ഫാസിസ്റ്റ് പാർട്ടി. താലിബാൻ / ഹമാസ് ഭീകരവാദ രാഷ്ട്രീയത്തെയും കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യത്തെയും വെള്ള പൂശി ഒപ്പം കൂട്ടി മുന്നോട്ട് പോകുന്ന കോൺഗ്രസ്സ് ഇന്ത്യയിൽ നശിക്കുക തന്നെ ചെയ്യും. അപ്പോൾ കോൺഗ്രസ്സിലുള്ള എല്ലാവർക്കും ബി.ജെ.പി.യിൽ ചേരുക എന്ന വഴി മാത്രമേ ഉണ്ടാകൂ.

നിലവിൽ ബി.ജെ.പി.ക്ക് അനുകൂലമായ ഒരു മാനസിക ചുറ്റുപാട് കേരളത്തിൽ രൂപപ്പെട്ട് വരുന്നുണ്ട്, പത്മജയുടെ വരവ് ആ ഒരു മനോഭാവത്തെ കൂടുതൽ വ്യാപകമാക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. പത്മജയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *