പന്തളം – അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ , മുളമ്പുഴ ആര്യാട്ട് വടക്കതിൽ വീട്ടിൽ വിനോദ് കുമാർ (48)ആണ് അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം 6:30 യോടു കൂടിയായിരുന്നു കാണാതാകുന്നത്. പന്തളം മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ കടവിൽ പുഴയ്ക്ക് കുറുകെ വിനോദും മറ്റൊരു സുഹൃത്തും ആറിന് കുറുകെ നീന്തി മടങ്ങിവരുമ്പോൾ ആയിരുന്നു വിനോദ് ഒഴുക്കിൽപ്പെട്ടത് എന്ന് സൂചന. അടൂർ നിന്നും ഫയർഫോഴ്‌സ് ടീം എത്തി പത്തനംതിട്ടയിൽ നിന്നും സ്‌കൂബ ടീം സംഭവസ്ഥലത്ത് എത്തി തെരച്ചിൽ നടത്തി രാത്രി വൈകി 9.50 ഓടെ മൃതദേഹം സമീപത്തു നിന്ന് തന്നെ സ്‌കൂബാ ടീം കണ്ടെത്തി .

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

