@ സന്തോഷ് സദാശിവമഠം
തിരുവല്ല: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നതിൽ പങ്ക് ചേർന്ന് തൃക്കവിയൂർ. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾ നടന്നു. രാവണ നിഗ്രഹത്തിന് ശേഷം അയോദ്ധ്യ യിലേക്കുള്ള മടക്കയാത്രയിൽ പ്രകൃതി രമണീയമായ തൃക്കവിയൂരിൽ സീതാസമേതനായി എത്തിയ ഭഗവാൻ ശ്രീരാമചന്ദ്രൻ തന്റെ മനോവിചാരത്താൽ ശിവപൂജയ്ക്കായി തയ്യാറാക്കിയ ശിവലിംഗത്തിന്റെ പ്രതിഷ്ഠാ സങ്കല്പം പാർവ്വതി സമേതനായ ശ്രി മഹാദേവനാണെന്നാണ് ഇവിടുത്തെ പ്രതിഷ്ഠാ മാഹാത്മ്യം. ശ്രി ഹനുമാൻ സ്വാമി യുടെ പ്രതിഷ്ഠ സാന്നിദ്ധ്യവും ഇവിടെ സവിശേഷമാണ്.

വിശേഷാൽ നേദ്യവും പ്രസാദവും തരവും നടന്നു. ഭക്തരുടെ രാമ നാമ ജപം ക്ഷേത്ര പ്രദക്ഷിണം, നാളീകേരമുടയ്ക്കൽ, എന്നിവയും നടന്നു
രാവിലെ മുതൽ ക്ഷേത്ര സമീപത്തുള്ള എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നആമജപയജ്ഞം, അയോദ്ധ്യ ജനം ടിവി ലൈവ് ടെലികാസ്റ്റിംഗ് എന്നിവ നടന്നു. അയോദ്ധ്യ കർസേവകയിൽ പങ്കെടുത്ത അജിത്ത് പ്രസാദ്, എസ്.കെ.ഹരി എന്നിവരെ ധർമ്മജാഗരൺ ജില്ല പ്രമുഖ് നന്ദകുമാർ, കരയോഗം പ്രസിഡന്റ് എ.ജി.സുശീലൻ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് സമൂഹം സദ്യയും ഉണ്ടായിരുന്നു.. വൈകിട്ട് തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽദീപ ജ്യോതി തെളിയിക്കും നടക്കും


