കോന്നി – അര നൂറ്റാണ്ട് കേരള നിയമസഭാംഗമായും മന്ത്രിയായും നിരവധി ജനക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന “കാരുണ്യ ഭവനം “ചിറ്റാറിൽ പൂർത്തിയായി. കേരള കോൺഗ്രസ് (എം ) കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിറ്റാർ പഞ്ചായത്ത് കൊടുമുടിയിൽ 11 ലക്ഷം രൂപ മുടക്കി നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ താക്കോൽദാനം 2024 ജനുവരി 18 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി നിർവഹിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി വി വർഗീസ് അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ അഡ്വ. കെ യു.ജനീഷ് കുമാർ,അഡ്വ. ജോബ് മൈക്കിൾ,അഡ്വ. പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. ഇതിന്റെ പ്രചരണാർത്ഥം 17.1.24 ബുധനാഴ്ച മൂന്നു മണിക്ക് മണ്ഡലം കേന്ദ്രങ്ങളിൽ നടത്തുന്ന കാരുണ്യ സന്ദേശ യാത്ര കോന്നി ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്യും.

കെ എം മാണി യുടെ സ്മരണാർത്ഥം കേരള കോൺഗ്രസ് (എം) കോന്നി നിയോജകമണ്ഡലം കമ്മിറ്റി 11 ലക്ഷം രൂപ മുടക്കി ചിറ്റാർ കൊടുമുടിയിൽ നിർധന കുടുംബത്തിന് നിർമ്മിച്ച “കാരുണ്യ ഭവനം “.
What do you feel about this post?
Like
Love
Happy
Haha
Sad

