മഹാകവി കുമാരനാശാന്റെ ജീവിതകഥ സിനിമയായി : 16 മുതൽ പത്തനംതിട്ട ട്രിനിറ്റിയിൽ പ്രദർശനം

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിഖ്യാത ചലച്ചിത്രകാരൻ കെ.പി കുമാരൻ സംവിധാനം ചെയ്ത “ഗ്രാമവൃക്ഷത്തിലെ കുയിൽ” സിനിമയുടെ തിരശീലയിലെഴുതിയ മഹാകവി കുമാരനാശാന്റെ ജീവിത കാവ്യമാണ്. പണ്ട് ഒരിക്കൽ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ പ്രദർശന വിജയം നേടിയിരുന്നില്ല. കേരളീയ സമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന സിനിമ ഇനിയും കാണേണ്ടവരിലേക്ക് എത്തിയിട്ടില്ല. കാണേണ്ടതാണ്.. അറിഞ്ഞിരിക്കേണ്ടതാണ് മഹാകവിയുടെ ഈ ജീവിത കാവ്യം.

മഹാകവി കുമാരനാശാൻ യാത്രയായിട്ട് ഒരു നൂറ്റാണ്ടു തികയുന്ന മറ്റെന്നാൾ, ജനുവരി16 ന് സംസ്ഥാനത്തെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളിൽ “ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ” പ്രദർശനം സംഘടിപ്പിക്കും. അതിന്റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്‌സിലും 16, 17,18 തീയതികളിൽ നൂൺഷോയും ( രാവിലെ 11 മണിക്ക് ) 18 ന് വൈകിട്ട് ആറിന് പ്രത്യേക പ്രദർശനവും നടക്കും.

പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസർച്ച് സെന്ററും, ദേശത്തുടിയും, ഫിലിം ലവേഴ്‌സ് ക്ലബ്ബുമാണ് സംഘാടകർ. സ്‌കൂൾ / കോളജ് വിദ്യാർത്ഥികളുടെ പ്രത്യേക പ്രദർശനത്തിനുൾപ്പടെയുള്ള ബുക്കിംഗിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മഹാകവിയോട് ആദരം സൂക്ഷിക്കാനും കെ.പി. കുമാരനോട് നീതി പുലർത്താനുമായി എല്ലാവരേയും ചിത്രം കാണാൻ സംഘാടക സമിതി അഭ്യർത്ഥിച്ചു. 130 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് ബുക്കിംഗിന് 9447439851 നമ്പരിൽ (രഘുനാഥൻ ഉണ്ണിത്താൻ) ഗൂഗിൾ പേ ചെയ്യുക. ഷോയുടെ വിവരങ്ങൾക്ക് എം. എസ് . സുരേഷ് (9447945710) ജി.വിശാഖൻ, (8075608214, 9995423950) രാജേഷ് ഓമല്ലൂർ (9446394229) എന്നിവരുടെ നമ്പരിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *