പത്തനംതിട്ട – കോടികളുടെ വികസനം കൊണ്ട് സമ്പൽസമ്മർദ്ധമായ പത്തനംതിട്ട ജില്ലയിൽ, കാണേണ്ടതും, കണ്ണുപൊത്തേണ്ടതുമായ നവകേരള കാഴ്‌ച്ചകൾ അനവധി. പത്തനംതിട്ട നഗരത്തിൽ തൂണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അബാൻ മേൽപാലം, പാതിവഴിയിൽ നിലച്ച റാന്നി, കോഴഞ്ചേരി പാലങ്ങൾ. അങ്ങനെ നിരവധി.
ടി.കെ റോഡിലും പി.എം റോഡിലും തിരക്ക് പരിഹരിക്കാൻ രണ്ട് പുതിയ പാലങ്ങളുടെ പണികൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴും സാങ്കേതിക പ്രശ്‌നങ്ങൾ ഭൂമി വിഷയങ്ങളും പറഞ്ഞ് പണികൾ സ്‌തംഭനത്തിലാണ്. പമ്പാനദിക്കു കുറുകെയാണ് രണ്ടു പാലങ്ങളും. ഇതേ എൽഡിഎഫിന്റെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുടങ്ങിയ പണികൾ പുതിയ സർക്കാർ അധികാരത്തിലെത്തി രണ്ടരവർഷം പിന്നിട്ടിട്ടും തുടങ്ങാനായിട്ടില്ല.
പത്തനംതിട്ടയിലെ നവകേരളാ സദസുകളിൽ പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെ ചോദ്യങ്ങൾ ഉയരുമെന്നുറപ്പ് . അതാത് സ്ഥലങ്ങളിൽ ജനങ്ങളെ നേരിടേണ്ടി വരുന്ന പാർട്ടിയംഗങ്ങൾക്ക് കടുത്ത അമർഷമാണുള്ളത്. വികസനമെല്ലാം ജനപ്രതിനിധികൾക്കായുള്ള സാമ്പത്തിക വികസനമാണ് നടക്കുന്നതെന്ന നടക്കുന്നതെന്നുള്ള പരാതിയാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ജില്ലയിൽ നടക്കാൻ പോകുന്ന നവകേരളാ സദസ്സിൽ അത് പ്രതിഫലിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

