കവിയൂർ: ആഞ്ജനേയ വിലാസം എൻ.എസ്.എസ്. 289 നമ്പർ കരയോഗം 109 മത് പതാക ദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് എ.ജി.സുശീലൻ പതാക ഉയർത്തി. തുടർന്ന് സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള പ്രതിജ്ഞ കരയോഗാംഗങ്ങൾ നടത്തി. ഇതിനോടനുബന്ധിച്ച് തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ പൂജ സമർപ്പണവും വനിത സമാജത്തിന്റെ ആഭിമുഖ്യത്തിൽ പുരാണ പാരായണവും നടന്നു. സെക്രട്ടറി എസ്. മോഹനചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പി.ആർ.സന്തോഷ്കുമാർ, ജോ.സെക്രട്ടറി അജിത് കുമാർ,ട്രഷറർ ടി.കെ. ദിലീപ്, വനിതാ സമാജം പ്രസിഡന്റ് ശ്രീകുമാരി രാധാകൃഷ്ണൻ സെക്രട്ടറി എസ്. എസ്.ഗീത ഗണേഷ് എന്നിവർ നേതൃത്വം നല്കി
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

