ചെങ്ങന്നൂര്‍ ▪️ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കിടയിലുള്ള വഴി തര്‍ക്കത്തില്‍ വ്യാപാരിക്കെതിരെ മറ്റൊരു കെട്ടിട ഉടമ തോക്ക് ചൂണ്ടി വധഭീഷണി നടത്തിയതായി പരാതി.
വലിയവീടന്‍സ് വസ്ത്രവ്യാപാര സ്ഥാപന ഉടമ ചെങ്ങന്നൂര്‍ പുത്തന്‍കാവ് വലിയവീട്ടില്‍ സുധീഷ് സെബാസ്റ്റ്യനെ വെറൈറ്റി സ്റ്റോഴ്‌സ് കെട്ടിട ഉടമ കീഴ്‌ചേരിമേല്‍ മോടിയുഴത്തില്‍ ബാബു ജോണ്‍ തോക്ക് ചൂണ്ടി വധഭീഷണി നടത്തിയതായി മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി.
സുധീഷിന്റെ ഭാര്യയുടെ പേരിലുള്ള അര്‍ച്ചനാ സില്‍ക്‌സ് എന്ന സ്ഥാപനം നിലനില്‍ക്കുന്ന കെട്ടിടത്തിനും ബാബു ജോണിന്റെ കെട്ടിടത്തിനും ഇടയില്‍ രണ്ട് സെന്റ് സ്ഥലം കൂട്ടായി ഉപയോഗിക്കാവുന്ന സ്വകാര്യ വഴിയായി ആധാര പ്രകാരം നിശ്ചയിട്ടുള്ളതാണ്.
പതിറ്റാണ്ടുകളായി ഇരു കെട്ടിട ഉടമകളും അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഈ വഴി ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്നതാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

