ഖാദി റിഡക്ഷന്‍ മേള

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഖാദി റിഡക്ഷന്‍ മേളയുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. അസി. രജിസ്ട്രാര്‍ ടി.എസ്. പ്രദീപ് കുമാര്‍ , ജൂനിയര്‍ സൂപ്രണ്ട് എച്ച്. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, ചുരിദാര്‍, മുണ്ടുകള്‍, കാവി ദോത്തികള്‍, പഞ്ഞിമെത്ത, ബെഡ്ഷീറ്റുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്സ് എന്നിവ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ റിഡക്ഷന്‍ ലഭിക്കും. ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട ഷോറൂമുകളില്‍ തുണിത്തരങ്ങള്‍ വില്‍പനക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍ :0468-2362070.ഇ-മെയില്‍ :popta@kkvib.org.

Leave a Reply

Your email address will not be published. Required fields are marked *