പന്തളം തെക്കേക്കരഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിധവാ സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വനിതാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്‍കുന്നതിനുള്ള സംവിധാനമാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍.പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുള്ള ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ വിധവാ സംഗമം പ്രചോദനമാകുമെന്നും കുടുംബശ്രീ കൂട്ടായ്മകള്‍ സ്ത്രീ ശാക്തീകരണത്തിനു കരുത്തുപകരുന്ന പ്രസ്ഥാനമാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍
അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം പൊന്നമ്മവര്‍ഗീസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ രാജിപ്രസാദ്,വൈസ് ചെയര്‍പേഴ്സണ്‍ കെ ബി ശ്രീദേവി,അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ദീപ, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


