മെഴുവേലി പിഎച്ച്എസ്എസിൽ പൂർവ്വ വിദ്യാർത്ഥികളുടെ ” ഒരുമ 2023 ” ഞായറാഴ്ച

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട: മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ 1986-87 എസ്.എസ്.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും ഈ വരുന്ന ഏഴിന് ഞായർ നടക്കും. ” ഒരുമ 2023 ” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി രാവിലെ 10.30 ന് പ്രശസ്ത ഗായകൻ സുമേഷ് അയിരൂർ ഉദ്ഘാടനം ചെയ്യും.

എസ്എൻ ട്രസ്റ്റ് ലോക്കൽ മാനേജർ അഡ്വ. എസ്.എം റോയ് അദ്ധ്യക്ഷത വഹിക്കും. പൂർവ്വ വിദ്യാർത്ഥി കൂടിയായ മുൻ എംഎൽഎ കെ.സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും. എസ്എൻഡിപി യോഗം ലീഗൽ അഡൈ്വസറും പൂർവ വിദ്യാർഥിയും മുൻ എംഎൽഎയുമായ എ.എൻ. രാജൻബാബു ഗുരുവന്ദനം നടത്തും.

നാടൻ പശുപരിപാലകനും ജൈവകൃഷി പ്രചാരകനുമായ അജയകുമാർ വല്യുഴത്തിൽ, പൂർവ വിദ്യാർഥികളായ ഫാ. മത്തായി ആലക്കോട്, നോവലിസ്റ്റ് മെഴുവേലി ബാബുജി, മാദ്ധ്യമ പ്രവർത്തകൻ ജി. വിശാഖൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെയും, കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടക്കുമെന്ന് രാജീവ് ഐഡിയ, ജിബു വിജയൻ, ആശ, അമ്പിളി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *