ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഓര്ത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതിയൻ. ഇന്ന് ഉച്ചയോടെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്രമന്ത്രി വി. മുരളീധരൻ കൂടെയുണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു. ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാദ്ധ്യക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സഭയുടെ പ്രവർത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ ആസ്ഥാനം സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും സഭാദ്ധ്യക്ഷൻ വ്യക്തമാക്കി.


