തിരുവല്ല: വിവാഹ വാഗ്ദാനം ചെയ്ത പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത കേസിലെ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിന്‍ മുഹമ്മദ് (35) ആണ്
പോലീസിന്റെ പിടിയിലായത്.
2021 ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിനിയായ യുവതി നഗരത്തിലെ പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കുമ്പോഴാണ് ഷിബിനുമായി അടുത്തത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം ചെയ്ത ഷെബിന്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയില്‍ നിന്നും ഏഴര പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 75,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെ യുവതി പോലീസില്‍ പരാതി നല്കി.
ഇതറിഞ്ഞ ഷെബിന്‍ സ്ഥലത്തു നിന്നും മുങ്ങിയ പ്രതി ബാംഗ്ലൂരില്‍ അടക്കം രണ്ടു വര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ നാളെ തിരുവല്ല കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന് പറഞ്ഞു.


