ജൂൺ 21– അന്താരാഷ്ട്ര യോഗ ദിനം ; സൗജന്യ യോഗ പരിശീലനം, ചിദാനന്ദ യോഗവിജ്ഞാനകേന്ദ്രം പന്തളം
നമസ്തേ : പന്തളം ചിദാനന്ദ യോഗവിജ്ഞാനകേന്ദ്രത്തിന്റെ 10-ാം മത് വാർഷികവും 12-ാം മത് അന്താരാഷ്ട്ര യോഗ ദിനവും സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഏകദിന യോഗ പരിശീലനം സംഘടിപ്പിക്കുന്നു…..
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ 2026 ലെ യോഗാദിന പ്രമേയമായ Yoga for Healthy Aging (ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ) എന്നതിൻ്റെ അടിസ്ഥാനത്തിൽ വയോജനങ്ങൾക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു മായി ജൂൺ 21 മുതൽ ജൂലൈ 21 വരെ ഉള്ള ഒരു മാസ കാലയളവിലെ എതെങ്കിലും ഒരു ദിവസം 1:30 മണിക്കൂർ നീണ്ട് നിൽക്കുന്ന കസേരയിൽ (chair yoga) ഇരുന്ന് കൊണ്ടുള്ള സൗജന്യ യോഗ പരിശീലനം ആണ് നൽകുന്നത്..
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന സൗജന്യ യോഗ പരിശീലനത്തിൽ തങ്കൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പ്രാതിനിധ്യം ഉൾപ്പടെ ക്ഷണിക്കുന്നു…..

@ ഡയറക്ടർ ചിദാനന്ദ യോഗവിജ്ഞാനകേന്ദ്രം പന്തളം


