കൊല്ലം: കുണ്ടറ കേരളപുരം കോവിൽ മുക്കിൽ ജങ്ഷനിൽ വളർന്നു നിന്ന കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. കൊല്ലം എക്സൈസ് സ്പെഷൽ സ്കാഡ് സി.ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ആണ് കഞ്ചാവ് ചെടികൾ പിഴുതെടുത്തത്. പബ്ലിക് ലൈബ്രറിയോട് ചേർന്നുള്ള വിശ്രമസ്ഥലത്തിന് അടുത്തുള്ള വാട്ടർ ടാങ്കിന് സമീപത്താണ് നാലു ചെടികൾ വളർന്നു നിന്നിരുന്നത്.
കഴിഞ്ഞദിവസം തൊട്ടടുത്ത പൂട്ടാണിമുക്കിൽ നിന്നും 13 ചെടികൾ പിഴുത് എടുത്തിരുന്നു. കുണ്ടറയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് ചെടികൾ പൊതുനിരത്തിൽ കാണപ്പെടുന്നതിന് പിന്നിൽ ദുരൂഹത സംശയിക്കുകയാണ് എക്സൈസ് സംഘം.


