തിരുവല്ല – എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരുവല്ല യൂണിയന്റെ പൂർണ്ണ പിന്തുണ. ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം നടത്തിയ പ്രകടനത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച നടപടി മതേതര കേരളത്തിനു അപമാനവും അപലപനീയവുമാണ് യോഗം ജനറൽ സെക്രട്ടറി സാമൂഹിക നീതിക്കുവേണ്ടി സംസാരിക്കുമ്പോൾ ജാതി പറഞ്ഞ് അധികാരത്തിലേറുന്ന മുസ്ലിംലീഗിന്റെ മതേതരത്വം കാപട്യം നിറഞ്ഞതാണെന്ന് കേരള സമൂഹം തിരിച്ചറിഞ്ഞെന്നും തിരുവല്ല എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി പറഞ്ഞു. യൂണിയനിൽ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യോഗത്തിൽ യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു.


