അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ വിഷ ചികിത്സക്കുള്ള സമഗ്ര സംവിധാനം ആരംഭിച്ചു

Health Pathanamthitta
Print Friendly, PDF & Email

അടൂർ – സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ കടി നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ, അണലി, ചുരുട്ട, തുടങ്ങിയവ രക്തത്തെയും വൃക്കകളെയുമാണ് കൂടുതലായി ബാധിക്കുന്നത്. ഇത്തരത്തിൽ എല്ലാമുള്ള പാമ്പുകളുടെ കടിയേൽക്കുന്നവരുടെ ചികിത്സക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനീക സൗകര്യത്തോടുകൂടിയ ഐ സി യൂ, വെന്റിലേറ്റർ സൗകര്യം, കണ്ടിന്യുവസ് റീനൽ റീപ്ലേസ്‌മെന്റ് സൗകര്യത്തോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, എമർജൻസി വിഭാഗം, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ന്യൂറോളജി വിഭാഗം, വൃക്കരോഗ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി സൗകര്യം, എന്നിവ ലൈഫ് ലൈനിൽ സജ്ജമാണ്. എമർജൻസി ആവശ്യങ്ങൾക്കു 9188941960, 9400023355, 9188619302 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *