സഹികെട്ട് പൊതുജനം തെരുവിൽ ഇറങ്ങി.

Pathanamthitta
Print Friendly, PDF & Email

മുളക്കുഴ/കോട്ട – നിരന്തരം മണ്ണുമായി വലിയ ടിപ്പർ ലോറികൾ പായുന്നത് മൂലം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കോട്ട പൊയ്ക്കമുക്ക് ജംഗ്ഷനിൽ നാട്ടുകാർ ഒത്തുകൂടി ടിപ്പർ ലോറികൾ തടഞ്ഞു. അമിത ലോഡും വഹിച്ച് അമിത വേഗത്തിൽ മണ്ണു ശരിയായ രീതിയിൽ മൂടി ഇടാതെ തിരക്കേറിയ കോട്ട ചന്ത, പൊയ്കമുക്ക് ഭാഗത്ത് കൂടി പായുന്നത് മൂലം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി ആയിരുന്നു. അശ്രദ്ധമായ രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് പലപ്പോഴും അപകടങ്ങൾക്കും നാട്ടുകാരുമായി വാക്കുതർക്കത്തിനും പലപ്പോഴും കാരണമാകുന്നു. പരാതികൾ കൂട്ടിയതോടെ ആണ് നാട്ടുകാർ ഒത്തുകൂടിയത്. ആറന്മുള പോലീസ് എത്തി നടത്തിയ ചർച്ചയിൽ നാട്ടുകാരുടെ നിബന്ധനകൾ പാലിക്കണം എന്ന ഉറപ്പിന്മേൽ വാഹനങ്ങൾ പോകാൻ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *