കൊല്ലം – സ്വയം ഞാൻ ശക്തിയുള്ള ദേവിയാണെന്നവകാശപ്പെട്ടു കിണറ്റിൽ ചാടിയ കുന്നിക്കോട് മേലില പാലവിളയിൽ ലതിക എന്ന സ്ത്രീയെയാണ് പത്തനാപുരം ഫയർഫോഴ്‌സ് സംഘം അതി സാഹസികമായി കിണറ്റിൽ നിന്ന് കരക്കെത്തിച്ചത്. വീട്ടുമുറ്റത്തെ 30 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ലതിക ചാടിയത്. കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ആഴത്തിലേക്ക് മുങ്ങിപ്പോകാതിരിക്കാൻ കയറിൽ പിടിച്ചു കിടന്നു നിലവിളിക്കുന്ന ലതികെയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ഫോയർഫോഴ്‌സ് സംഘമെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കിണറ്റിൽക്കിടന്നു ഞാൻ ദേവിയാണെന്ന് നിലവിളിച്ച ലതികയോട് നാട്ടുകാർ പറഞ്ഞത് ദാ.. ദേവൻസാർ വരുന്നുണ്ട് രക്ഷിക്കും എന്നാണു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായ ബിആർ അജിത് കുമാറിനൊപ്പം ഗ്രേഡ് സീനിയർ മെക്കാനിക് ഓഫീസർ ഷിനോഫ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെയ്‌സൺ പി ജോൺ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ അജീഷ്, ആർബി പ്രവീൺ, മാനുവൽ, എസ് ബിനുകുമാർ, എസ് സുജിലാൽ, ദിനരാജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത് .


