മനപ്പൂർവ്വം ബൈക്ക് ഇടിച്ച് 20 കാരനെ കൊലപ്പെടുത്തിയ പ്രതിക്ക് 10 വർഷം കഠിന തടവും 2 ലക്ഷംരൂപ പിഴയും

Crime
Print Friendly, PDF & Email

അടൂർ – പെരിങ്ങനാട് മുണ്ടപ്പള്ളി സ്വദേശി ജിതിനെ (34)യാണ്, മൂന്നാം നമ്പർ അഡീഷണൽ ഡിസ്റ്റിക്ട് ആൻ്റ് സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 23. 12.2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് . അന്നേദിവസം വൈകിട്ട് 6.30 ഓടെ മണക്കാലാ സെമിനാരിപ്പടി എന്ന സ്ഥലത്ത് റോഡരികിൽ നിർത്തിയിട്ട ബൈക്കിലിരുന്ന് ഫൊണിൽ സംസാരിക്കുകയായിരുന്ന 20 കാരനായ ജെഫിനെ പ്രതി ഓടിച്ചുവന്ന പൾസർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജെഫിൻ്റെ ബൈക്കിലും കാലിലുമായാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ജെഫിന് തലക്കും നെഞ്ചിനും ഗുരുതരമായ പരിക്കേൽക്കുകയും, തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ 30.12.2013 ൽ മരണപ്പെടുകയുമായിരുന്നു.

2012 ൽ തമിഴ്നാട് ഈറോഡ് എന്ന സ്ഥലത്തെ പോളിടെക്നിക്ക് കൊളെജിൽ ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്ന ജെഫിനോട് ഈ കൊളെജിലെ സീനിയർ വിദ്വാർഥി ആയിരുന്ന പ്രതി പണം ആവശ്യപ്പെട്ടിരുന്നു. പണം നൽകാതിരുന്നതിൻ്റെ പേരിൽ ഇരുവരും പിണക്കത്തിലായിരുന്നു. പിന്നീട് നാല് മാസങ്ങൾക്ക് ശേഷം പ0നം പൂർത്തിയാക്കാതെ ജെഫിൻ നാട്ടിലേക്ക് മടങ്ങി.

കേസിൻ്റെ തുടക്കത്തിൽ പ്രതിയുടെ അമ്മാവനായ രമേശൻ്റെ മൊഴിപ്രകാരം സാധാരണ വാഹനാപകടത്തിനാണ് കേസെടുത്തത്. പിന്നീട് അടൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ജെഫിൻ്റെ മരണം സാധാരണ വാഹനാപകടമല്ലെന്നും മുൻ വൈരാഗ്യം നിമിത്തം മനപ്പൂർവ്വം ബൈക്ക് ഇടിക്കുകയായിരുന്നു എന്നും വ്യക്തമായി. പിഴ തുക മരണപ്പെട്ട ജെഫിൻ്റെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതി പിഴ അടക്കാത്ത പക്ഷം 2 വരുംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *