തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സാംസ്‌കാരിക മ്യൂസിയം നിർമ്മിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – നഗരത്തിന്റെ ചരിത്രം വിളിച്ചോതുന്ന സാംസ്കാരിക മ്യൂസിയം കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിർമ്മിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തിരുവല്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ചിത്രമായിരിക്കും മ്യൂസിയം. കെ.എസ്.ആര്‍ ടി സി ഡിപ്പോയുടെ എട്ടാം നിലയില്‍ സാംസ്‌കാരിക നിലയവും തിയേറ്ററും നിർമ്മിക്കും. ഡിപ്പോയില്‍ എത്തുന്നവര്‍ക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എം.ജി സോമന്‍ ഫൗണ്ടേഷന്‍ വഴി സംവിധായകന്‍ ബ്ലെസി സമര്‍പ്പിച്ച നിർദ്ദേശം പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *