ആലപ്പുഴ – എടത്വ വികസന സമിതി ഓണാഘോഷം നാളെ, സെപ്റ്റംബർ 20 ന് 11 മണിമുതൽ എടത്വ പാഷൻസ് ഹോട്ടലിൽ വെച്ച് നടക്കും. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്യും. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ ഓണസന്ദേശം നല്കും.


