പത്തനംതിട്ട : സ്ത്രീധനം കുറഞ്ഞുപോയെന്നുപറഞ്ഞും, കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ടും നിരന്തരമായി ശാരീരികമാനസിക പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഏറം തെക്കുമല പതാലിൽ വീട്ടിൽ ബിജു (52) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു


