മൂലൂർ സ്മാരകത്തിൽ നിന്നും ഗുരുദേവ വിഗ്രഹ രഥ ഘോഷയാത്രയും, ശിവഗിരി തീർത്ഥാടന പദയാത്രയും

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – മൂലൂർ സ്മാരക കമ്മറ്റിയുടെയും, ഇലവുംതിട്ട ശ്രീനാരായണ ധർമ്മ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂലൂർ സ്മാരകത്തിൽ നിന്നുള്ള ഈ വർഷത്തെ ശിവഗിരി തീത്ഥാടന പദയാത്രയുടെയും, ഗുരുദേവ വിഗ്രഹ രഥ ഘോഷയാത്രയുടെയും സ്വാഗതസംഘം രുപികരിച്ചു. ആദ്യ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച ഇലവുംതിട്ട അയത്തിൽ കേരളവർമ്മ സൗധത്തിൽ ( സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരുടെ വസതി ) നിന്നും ആരംഭിക്കുന്ന പദയാത്രയുടെയും വിഗ്രഹ രഥഘോഷയാത്രയുടെയും സ്വാഗത സംഘം യോഗത്തിൽ ശ്രീ കെ സി രാജഗോപാലൻ Ex M L A മുഖ്യ രക്ഷാധികാരിയായും, പ്രൊഫ. ഡി പ്രസാദ് രക്ഷാധികാരിയായും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമതി പിങ്കി ശ്രീധർ ചെയർമാനായും, പി ശ്രീകുമാർ ജനറൽ കൺവിനറായും വൈസ് ചെയർമാൻമാരായി സർവ്വശ്രീ കെ എൻ രാധാചന്ദ്രൻ, സജിവ് കാരിത്തോട്ടാ, പി വി പ്രദീപ് മെഴുവേലി, ഹരിലാൽ ഇലന്തുർ , സോമരാജൻ കഴിക്കാലാ, ശ്രീമതി വിനിതാ അനിൽ, ഓമനകുഞ്ഞമ്മ, അനിതാ ഉണ്ണികൃഷ്ണൻ എന്നിവരേയും കൺവിനറൻമാരായി തിരഞ്ഞെടുത്തു.

ഇലവുംതിട്ട, മുട്ടത്തുകോണം, നെടിയകാലാ, മെഴുവേലി, കാരിത്തോട്ടാ, വല്ലന, കുഴിക്കാല, കാരംവേലി എന്നീ എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറിമാരും, പദയത്രാ കമ്മറ്റി ചെയർമാനായി ശ്രീമതി ചിപ്പി സുദിഷിനെയും, കൺവിനറൻമാരായി മഹേഷ് സൂരേഷ് ഇടയിലകിഴക്കേതിൽ, സുദിഷ് എന്നിവരേയും ഫൈനാൻസ് കമ്മറ്റി ചെയർമാനായി ശ്രീ റ്റി ആർ രമേഷിനെയും കൺവിനർൻമാരായി ശ്രീ സുരേഷ് ബാബു, വിരാജ് എന്നിവരേയും കോഡിനേറ്ററായി ശ്രീ കെ ജി സുരേന്ദ്രനേയും തിരഞ്ഞെടുത്തു .ഡിസംബർ 15 ആം തിയതി പീതാംബര ദീക്ഷയും, 25 ആം തീയതി വിഗ്രഹ രഥഘോഷയാത്ര സമിപ പ്രദേശങ്ങളിൽ പര്യടനം നടത്തുന്നതും 26 ആം തിയതി രാവിലെ ശിവഗിരിയിലേക്ക് പുറപ്പെടുന്ന തീർത്ഥാടന പദയാത്ര കേരളവർമ്മ സൗധത്തിൽ നിന്നും ആരംഭിച്ച് 29 ആം തിയതി ശിവഗിരിയിൽ എത്തിചേരുന്നു.

കൂടുതൽ വിവരങ്ങൾക്ക്…

Sreekumar  [Mobile]  +91 9447104355
Pinky Gireesh: [Mobile]  +91  9526149833

ഇലവുംതിട്ട അയത്തിൽ കേരളവർമ്മ സൗധം ( സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരുടെ വസതി ) യും, സ്മാരകവും.

അഞ്ചുവർഷം മുമ്പ് ഗുരുദേവ വിഗ്രഹ രഥ ഘോഷയാത്രയും, ശിവഗിരി തീർത്ഥാടന പദയാത്രയും അയത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ പകർത്തിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *