എസ് അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി: മാളികപ്പുറത്ത് ടി. വാസുദേവൻ നമ്പൂതിരി

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: വരുന്ന ഒരു വര്‍ഷത്തേക്ക് മേല്‍ശാന്തിമാരായി ശബരിമലയില്‍ കൊല്ലം ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെയും മാളികപ്പുറത്ത് കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം ടി. വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരം പ്രതിനിധിയായ ഋഷികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറത്ത് പന്തളം കൊട്ടാരം പ്രതിനിധിയായ വൈഷ്ണവിയാണ് നറുക്കെടുപ്പ് നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ഹൈക്കോടതി നിരീക്ഷ കനായ ടി. ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *