അജുവർഗ്ഗീസ് തുടങ്ങാൻ പോകുന്ന വാരികയുടെ പേരെന്തായിരിക്കും ?

Cinema
Print Friendly, PDF & Email

മലയാളത്തിലെ പുതുമുഖങ്ങൾ അഭിനയിച്ചു വിജയിച്ച വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് അജു വർഗീസ്. തമാശ വേഷങ്ങൾ മാത്രം ചെയ്ത് തുടങ്ങിയ അജു ഇപ്പോൾ വില്ലൻ വേഷങ്ങളുൾപ്പടെ ചെയ്യുന്നുണ്ട് ഈ നടൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലോക്കെ നിറഞ്ഞു നിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. വിശേഷങ്ങൾ മാത്രമല്ല സ്വയമായി ട്രോളിയുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട് താരം.

ഇപ്പോഴിതാ രസകരമായ ഒരു പുതിയ പോസ്റ്റ് പങ്കിടുകയാണ് താരം. ഒരു വാരിക തുടങ്ങാൻ പോകുന്നു എന്ന പത്രക്കട്ടിംഗിന്റെ പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘വാരിക പ്രസിദ്ധീകരിക്കാൻ ഒരുങ്ങി പ്രശസ്ത സിനിമാ നടനും നിർമാതാവുമായ അജു വർഗീസ്… ഔദ്യോഗിക പ്രഖ്യാപനം 18 ഓഗസ്റ്റ് രാവിലെ 10 മണിക്ക്…’’ എന്ന തലക്കെട്ടിലാണ് വാർത്ത. ഒപ്പം താരത്തിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാർത്തയുടെ തുടർച്ചയും ഇതിനൊപ്പമുണ്ട്. ‘‘എറണാകുളം: മാധ്യമലോകത്ത് വിശദമായ വാർത്തകളുടെ സമഗ്രവും സുഗമമായ വായനയുടെ നവ്യാനുഭവം നൽകാൻ മലയാളികൾക്കായി വാരിക പ്രസിദ്ധീകരിക്കാൻ ഒരുങ്ങി പ്രശസ്ത നടനും നിർമാതാവുമായ അജു വർഗീസ്. തന്റെ പുതിയ ദൗത്യം മലയാളി വായനക്കാർക്ക് സത്യത്തിന്റെയും നീതിയുടെയും പാത ഒരുക്കുമെന്നും വാർത്തകൾക്ക് പിന്നിലെ അറിയാ കഥകൾ സമൂഹത്തിനു മുന്നിൽ പച്ചയായി തുറന്നു കാണിക്കുമെന്നും ചീഫ് എഡിറ്റർ കൂടിയായ താരം.

പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ 18 ഓഗസ്റ്റ് രാവിലെ 10 മണിക്കു ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുമെന്ന് താരം അറിയിച്ചു….’’ എന്നതാണ് വാർത്ത. ‘പുതിയ പ്രൊമോഷൻ ആണോ, ഏതോ പടം എത്തി, സിനിമയുടെ പേരാണോ “വാരിക” എന്നതടക്കമാണ് കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *