ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ലോകപരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സി .പി.ഐ ( എം ) നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും നടത്തി. സി.പി.ഐ ( എം ) ജില്ല സെക്രട്ടറി രാജൂ ഏബ്രാഹാം വ്യക്ഷത്തൈ നടീൽ നിർവ്വഹിച്ചു. ജില്ല കമ്മറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡി.സി.ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജു , രാജേഷ് ജി , ഇ.കെ ഉദയകുമാർ , രാഹുൽ കൃഷ്‌ണ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
ലോകപരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സി.പി.ഐ (എം) നേതൃത്വത്തിൽപത്തനംതിട്ടയിൽ നടന്ന വ്യക്ഷത്തൈനടീൽ ജില്ല സെക്രട്ടറി രാജൂ ഏബ്രഹാം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *