പത്തനംതിട്ട : ജില്ലയുടെ കായിക വികസനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച വോളിബോൾ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻ്റും ജില്ല സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറിയുമായ ജോർജ്ജ് ഫിലിപ്പ് സാറിൻ്റെ ഒന്നാം ചരമവാർഷികം ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട ശാന്തി റസിഡൻസിൽ ചേരും . മികച്ച യുവ വോളിബോൾ താരത്തിനും മികച്ച കായിക അദ്ധ്യാപകനുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരനും സെക്രട്ടറി സലിം പി. ചാക്കോയും ട്രഷറാർ സുനു ജോർജ്ജ് ഫിലിപ്പും അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

