തിരുവനന്തപുരം : വി.ഡി സതീശൻ പറഞ്ഞ വിസ്മയങ്ങൾക്ക് തുടക്കമോ ? മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ഇനി ഒരുപാട് വിസ്മയങ്ങൾ കാണാൻ കിടക്കുന്നേയുള്ളൂ എന്ന സതീശന്റെ പ്രസ്താവന പല നേതാക്കളുമായും ചർച്ചകൾ നടക്കുന്നു എന്നുള്ളതിന്റെ സൂചനയോ ?


