അടൂർ : യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ സ്വദേശിയായ ലോഢിങ്ങ് തൊഴിലാളി ബിനു (51) ആണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കൈ പിടിച്ച് തിരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയം പ്രതിയെ തളളിമാറ്റി ഓടി രക്ഷപ്പെട്ട യുവതി വിവരം വീട്ടിലറിയിച്ചു.
തുടർന്ന് മകനുമൊത്ത് പരാതി നൽകാനായി സ്റ്റേഷനിലേക്ക് പോയ സമയം മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു . കൃത്യത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു. വെട്ടേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ അപകടനില തരണം ചെയ്ത് ചികിത്സയിലാണ്. യുവതിയെയും മകനെയും ഉപദ്രവിക്കാൻ മുമ്പ് പ്രതി ശ്രമിച്ചതിന് പരാതി കൊടുത്തതിൽ പ്രതിയ്ക്ക് വിരോധമുണ്ട്.
കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ കൂടൽ പോലീസ് ഇൻസ്പെക്ടർ സുധീർ സി.എല്ലിന്റെ നേതൃത്വത്തിൽ പോലീസ് സബ്ഇൻസ്പെക്ടർ ബിജുമോൻ,എസ്.സി.പി.ഒ സുനിൽകുമാർ,സി.പി.ഒ മാരായ പ്രശാന്ത്, ഹരികൃഷ്ണൻ, ശരത്ത്, ആഷിഷ് എന്നിവരടങ്ങിയ സംഘം തിരച്ചിലുകൾക്കൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


