ഗുരുവായൂർ – മണ്ണടി ക്ഷേത്രം സർവ്വീസ് പുനരാരംഭിച്ചു

Pathanamthitta

അടൂർ – കോവിഡ് കാലയളവ് മുതൽ നിലച്ചിരുന്ന ഗുരുവായൂർ- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻ ഡയറക്ടർ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ച പ്രകാരമാണ് ഇന്നലെ (സെപ്റ്റംബർ 2) മുതൽ സർവീസ് പുനരാരംഭിച്ചത്.

‌അടൂർ ഡിപ്പോയ്ക്ക് സർവീസ് അനുവദിച്ച് അടൂരിൽ നിന്നും പുനരാരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവർമാരുടെ അഭാവം മൂലം ഡിപ്പോയിലെ മറ്റു സർവീസുകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഗുരുവായൂർ കെ.എസ്.ആർ.ടി.സി യൂണിറ്റിൽ നിന്നും സർവീസ് പുനരാരംഭിക്കുന്നത്.

‌വൈകുന്നേരം 3.10 ന് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് രാത്രി 9.10 ന് മണ്ണടിയിൽ എത്തിച്ചേരുന്നതും തിരികെ രാവിലെ 5.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 11:50 ന് ഗുരുവായൂരിൽ തിരിച്ചെത്തുന്നത് പ്രകാരമാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഡ്രൈവർമാരുടെ ലഭ്യത ഉറപ്പാകുന്ന മുറയ്ക്ക് പുതിയ നിരവധി സർവീസുകൾ അടൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *