വിവാഹ വാഗ്ദാനം നടത്തി റിസോർട്ടിലെത്തിച്ച് പീഡനം: യുവാവ് അറസ്റ്റിൽ

Crime

പത്തനംതിട്ട : വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം കൊടുത്ത് നിരന്തരം
പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി രാജാസുധ വീട്ടില്‍ മിഥുന്‍ രാജ് (28) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. 2021 മേയിലാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചത്. തുടര്‍ന്ന് ജൂലൈയില്‍ പ്രലോഭിപ്പിച്ചു കൊണ്ടുപോയി സൂര്യനെല്ലിയിലെ റിസോര്‍ട്ടില്‍ വച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

ഇന്നലെ യുവതി കൊടുമണ്‍ സ്‌റ്റേഷനിലെത്തി മൊഴിനല്‍കിയതിനെന്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, രാത്രി തന്നെ പ്രതിയെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വിശദമായ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *