പ്രാർത്ഥനയിലും പ്രവർത്തനത്തിലും നമുക്കൊരുമിക്കാം.

Pathanamthitta
Print Friendly, PDF & Email

കോന്നി – തൂമ്പാക്കുളം മേഖലയിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) തണ്ണിത്തോട് സോൺ ഭാരവാഹികൾ സന്ദർശിച്ചു.

തേക്കുതോട് ഗവൺമെൻ്റ് സ്‌കൂളിലെ ക്യാമ്പ് സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ കൈമാറുകയും അവരുടെ അടിയന്തര ആവശ്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

സന്ദർശനത്തിൽ സോൺ പ്രസിഡന്റ് ഫാ. ഒ. എം. ശമുവേൽ, വൈസ് പ്രസിഡന്റ് റവ. അന്റോ അച്ചൻകുഞ്ഞ്, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ. എം. മത്തായി, എക്സിക്യൂട്ടീവ് അംഗം ജോയിക്കുട്ടി ചേടിയത്ത്, ബിജു മാത്യു,പ്രിൻസി ഗോസ്, ക്രിസ്റ്റി, കെ സി സി അംഗസഭകളിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു, വൈസ് പ്രസിഡന്റ് ജോയി ചിറ്റരിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗ്ഗീസ് ,സിസിലി വർഗ്ഗീസ്, തോമസ് ദാനിയേൽ,ലീനാ രാജീവ്, കവിത അനീഷ് സർക്കാരിൻ്റെ വിവിധ വകുപ്പു പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർസഹായങ്ങളും സംബന്ധിച്ച് ചർച്ച നടത്തി.

🤝 ദുരിതബാധിതർക്കൊപ്പമുള്ള സേവന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അറിയിച്ചു.

🙏 പ്രാർത്ഥനയിലും പ്രവർത്തനത്തിലും നമുക്കൊരുമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *