തിരുവല്ല – ഡ്രൈഡേയിൽ വീട്ടിൽ ഇന്ത്യൻ നിർമിത വിദേശമദ്യ വില്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നെടുമ്പ്രം നടുവിലെമുറി പുത്തൻപുരയ്ക്കൽ വീട്ടിൽ എൻ.എസ്. വിനോദ് (67) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറു ലിറ്റർ മദ്യവും കണ്ടെടുത്തു. എക്‌സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ ബിജുവിന്റെയും ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫീസർ വി. രതീഷിന്റെയും നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 2000 രൂപയും സംഘം പിടിച്ചെടുത്തു.
ബിവറേജസ് ഔട്ട്‌ലറ്റുകളിൽ നിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യം ഡ്രൈഡേയിൽ ഇയാൾ ഇരട്ടി വിലക്കാണ് വിറ്റുന്നത്. പ്രിവന്റീവ് ഓഫീസർ വി.കെ. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ. അരുൺ കൃഷ്ണൻ, രാജിമോൾ, ഡ്രൈവർ വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


