സിവിൽ സർവ്വീസ് കായികമേള സംഘടിപ്പിച്ചു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച സിവിൽ സർവീസ് കായികമേള ജില്ലാ സ്റ്റേഡിയത്തിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ യോഗത്തിൽ അധ്യക്ഷനായി. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ കായികമേളയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ആർ. പ്രസന്നകുമാർ, സർവീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ സർക്കാർ വകുപ്പിൽ നിന്നും ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *