ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് : തിങ്കളാഴ്ച ഹാജരാകണമെന്ന് വീണ്ടും ഇഡി നോട്ടീസ്

Crime Politics
Print Friendly, PDF & Email

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ൻ ചോദ്യം ചെയ്യലിനായി
വീ​ണ്ടും ഹാജരാകാൻ ഇഡി നോ​ട്ടീ​സ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്. 10 വ​ർ​ഷ​ത്തെ ആദായനി​കു​തി അടച്ച രേ​ഖ​ക​ൾ കൂടി ഹാ​ജ​രാ​ക്കാ​നും ഇ​ഡി നിർദ്ദേശം ന​ൽ​കിയിട്ടുണ്ട്.

നേ​ര​ത്തെ ലഭിച്ച ഇ​ഡി​യു​ടെ അ​റി​യി​പ്പിനു അ​സൗ​ക​ര്യം അ​റി​യി​ച്ച് മൊ​യ്തീ​ൻ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. പു​തു​പ്പ​ള്ളി തിരഞ്ഞെ​ടു​പ്പ് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​ഡി​യ്ക്ക് മു​ന്നി​ലേ​ക്ക് പോ​കു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന ഭ​യ​വും ത​ൽ​ക്കാ​ലം പോകേണ്ടന്ന തീരുമാനത്തിന് പിന്നിലുണ്ടന്നാണ് സൂചന. ക​ഴി​ഞ്ഞാ​ഴ്ച എ.​സി. മൊ​യ്തീൻറെ വ​ട​ക്കാ​ഞ്ചേ​രി തെ​ക്കും​ക​ര​യി​ലെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. റെ​യ്ഡ് 23മ​ണി​ക്കൂ​ർ നീ​ണ്ടി​രു​ന്നു. മൊ​യ്തീൻറെ ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും അ​ട​ക്കം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഇ​ഡി പ​രി​ശോ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​രു​വ​ന്നൂ​ർ ബാ​ങ്ക് മു​ൻ മാ​നേ​ജ​ർ ബി​ജു ക​രീം, പി.​പി. കി​ര​ൺ, അ​നി​ൽ സേ​ഠ് എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച ഇ​ഡി ഓ​ഫി​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. കേ​സി​ൽ സം​ശ​യ​ത്തി​ൻറെ നി​ഴ​ലി​ലു​ള്ള സി.​എം. റ​ഹീ​മും ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വും.

Leave a Reply

Your email address will not be published. Required fields are marked *