കോന്നി ടൗണിൽ മോഷ്ടിച്ച എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ ;

Crime
Print Friendly, PDF & Email

കോന്നി – മദ്യലഹരിയിൽ കയ്യിൽ ഒരു എയർ പിസ്റ്റളുമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോന്നി ടൗണിൽ രണ്ട് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന വിവരമറിഞ്ഞ് കോന്നി സബ് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ കയ്യിൽ നിന്ന് ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു. സ്റ്റേഷൻ ജാമ്യം നൽകാവുന്ന കുറ്റമായതിനാൽ ഇവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുക്കുകയും യുവാക്കളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെക്കുറിച്ച് കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ഊട്ടുപാറയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്തതാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് പോലീസ് പിസ്റ്റളിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതിൽ എയർപിസ്റ്റൾ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു.

തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ഇവരെ മോഷണം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ SHO രതീഷിന്റെ നേതൃത്വത്തിൽ SI മാരായ ഷൈജു , അഭിലാഷ് , SCPO ബിജു , സുനിൽ , CPO മാരായ അഖിൽ ജോമോൻ സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *