അടൂർ ഗവണ്മെന്റ് ആശുപത്രിയിലെ അതിക്രമം: പ്രതി അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

അടൂർ ജനറൽ ആശുപത്രിയിൽ അതിക്രമം കാട്ടുകയും, ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി പന്നിവിഴയിൽ നിന്നും വടക്കടത്തുകാവ് മുരുകൻ കുന്ന് എന്ന സ്ഥലത്ത് രാജേഷ് ഭവനം വീട്ടിൽ വാസുദേവൻ നായരുടെ മകൻ മനോജ് കുമാറി(48)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ പ്രതി ആശുപത്രി കാഷ്വാലിറ്റിയിൽ അതിക്രമിച്ചുകടന്ന്ഡ്യൂട്ടിഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും, ബഹളം വയ്ക്കുകയും, പിൻതിരിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പോലീസിൽ അറിയിച്ചതനുസരിച്ച് അടൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *