തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഡിസിസി ജനറൽ സെക്രട്ടറിക്ക് റോഡരികിലെ കുഴിയിൽ വീണ് പരിക്കേറ്റു

Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: ആറന്മുള നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ കോയിപ്രം പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനത്തിന് ഇടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അബിൻ വർക്കിക്കൊപ്പം കുമ്പനാട് ജംങ്ഷനിലെ കടകളിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഡിസിസി ജനറൽ സെക്രട്ടറി ഷാം കുരുവിള ഓടയോട് ചേർന്നുള്ള റോഡിലെ കുഴിയിൽ വീണു കാലിന് പരിക്കേറ്റു. റോഡിൽ നിന്നുള്ള വെളളം ഓടയിലേക്ക് ഒഴുകുന്നതിന് ഒന്നരയടി താഴ്ചയിൽ ഓടയിലുള്ള ഓവിലേക്ക് വെള്ളം ഒഴുകുന്നതിനാണ് അശാസ്തീയമായ രീതിയിൽ ഇതു പണിതിരിക്കുന്നത്. കുഴിയുടെ ഇരുഭാഗം ഫുഡ്പാത്തിൽ നിന്നും റോഡിലേക്ക് ചരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ടി കെ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് റോഡിന്റെ ഇരുവശവും കുഴിച്ചത് ശരിയായ രീതിയിൽ മൂടിയിട്ടില്ല. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഈ വിവരം വന്നിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് അദ്ദേഹത്തെ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനാകും.


ഫോട്ടോ: കുമ്പനാട് ജംങ്ഷനിൽ അപകടകരമായ രീതിയിൽ ഒന്നരയടി താഴ്ചയിൽ ഓടയിലുള്ള ഓവിലേക്ക് വെള്ളം ഒഴുകുന്നതിന് ആശാസ്തീയമായി പണിത ഓവ്.

തെരഞ്ഞെടുപ്പ് ജോലിക്ക് ഇടയിൽ ഓടയിൽ വീണു പരിക്കേറ്റ ഡിസിസി ജനറൽ സെക്രട്ടറി ഷാം കുരുവിള.

Leave a Reply

Your email address will not be published. Required fields are marked *