ശബരിമല : സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല തീർഥാടനകാലത്ത് സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ ശബരിമല എഡിഎം ഡോ.അരുൺ എസ് നായർ സീറോ ഡെത്ത് പോളിസി മാർഗനിർദേശം അടങ്ങിയ പുസ്തകം ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യത്തിന് കൈമാറി പ്രകാശനം ചെയ്തു. തീർഥാടകരുടെ സുരക്ഷ, അപകടസാധ്യത ലഘൂകരിക്കൽ, യാത്ര സുഗമമാക്കുക, അപകടം മരണം ഇല്ലാതാക്കുക, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാ പ്രവർത്തനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് സീറോ ഡെത്ത് പോളിസി രൂപികരിച്ചത്. മറ്റ് തീർഥാടന കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും ഇതിലൂടെ ശബരിമലയെ മാതൃകയാക്കാനാകും. ഭാവിയിൽ തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങളും സീറോ ഡെത്ത് പോളിസിക്കുള്ള ശുപാർശയും പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, ഹസാർഡ് അനലിസ്റ്റ് ചാന്ദ്നി പി സി സേനൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *