എയ്മ വോയിസ്‌ 2025 സംഗീത മത്സരം ഇന്ന് തുടക്കം

India Music
Print Friendly, PDF & Email

ഡൽഹി – ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) നടത്തുന്ന ദേശീയ സംഗീത മത്സരത്തിന്റെ ഭാഗമായി ഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വേദികൾ ഉണ്ടാകും. സെപ്തംബർ 21 ന് രാവിലെ 9.30 മുതൽ നോയിഡ അയ്യപ്പ ക്ഷേത്രത്തിൻ്റെ ശബരി സാംസ്കാരിക കേന്ദ്രത്തിൽ ഉത്തർ പ്രദേശ് , രാജസ്ഥാൻ സംസ്ഥാനങ്ങളുടെ മത്സരം നടക്കും. സെപ്തംബർ 28 ന് ഉച്ചക്ക് 2.30 Pm മുതൽ മയൂർ വിഹാർ ഫേസ് ഒന്നിലെ മുസ്ലിം കൾച്ചറൽ സെന്ററിൽ ഡൽഹി സംസ്ഥാനത്തിൻ്റെ മത്സരങ്ങൾ നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരം. ഓരോ ഗായകരും രണ്ട് ഗാനങ്ങൾ വീതം ആണ് ആലപിക്കേണ്ടത്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർ നോർത്ത് മേഖലയിലെ മത്സരാർത്ഥികളുമായി മത്സരിക്കണം. നോർത്ത് സോൺ മത്സരം നവംബർ 02 ന് ഡൽഹി എൻസി ആർ മേഖലയിൽ വച്ച് നടക്കും.

@ Biju Thankappan, Delhi

Leave a Reply

Your email address will not be published. Required fields are marked *