മണ്ണറിവു’മായി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്

Pathanamthitta
Print Friendly, PDF & Email

ഇരവിപേരൂർ – വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്താൻ ‘മണ്ണറിവു’മായി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. കൃഷിയിൽ താൽപര്യം വളർത്തുക, കാർഷിക സംസ്‌കാരം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണറിവ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ ഫാം ക്ലബ് രൂപീകരിക്കും. ക്ലബ്ബംഗങ്ങളെ ഉൾപ്പെടുത്തി കൃഷിയിടങ്ങളിലേയ്ക്ക് പഠനയാത്ര നടത്തും. 2025-26 ജനകീയാസൂത്രണ പദ്ധതിയായ പോഷകത്തോട്ടം പ്രകാരം പഞ്ചായത്തിലെ ഒമ്പത് സ്‌കൂളുകളിൽ ഗ്രോബാഗ് പച്ചക്കറി തൈ, പൂവാളി, കളമാന്തി, ജൈവ വളം, മത്തിക്കഷായം, ജൈവകീടനാശിനി, മുരിങ്ങ/അഗതി തൈ എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻപിള്ള പറഞ്ഞു.

കൃഷിവകുപ്പിന്റെ സമ്പൂർണ്ണ പച്ചക്കറി യജ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപനകൃഷിക്കായി ഓതറ ഡിവിഎൻഎസ്എസ് ഹൈസ്‌കൂളിന് 50000 രൂപയും കൃഷിവകുപ്പിന്റെ സ്‌കൂളിലെ പോഷകത്തോട്ടം പദ്ധതിയിൽ കോഴിമല സെന്റ് മേരീസ് യുപിഎസിന് 30000 രൂപയും ധനസഹായം നൽകും. പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *