ഇടുക്കി : ഒടുവിൽ ഷാലറ്റിനെ അവസാനമായി കാണുന്നതിന് അമ്മ എത്തുന്നു ; സംസ്കാരം ചൊവ്വാഴ്ച.
ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഷാലറ്റിനെ അവസാനമായി കാണുന്നതിന് അമ്മ എത്തും. തടസങ്ങളെല്ലാം നീങ്ങിയതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ബഹുമാനപ്പെട്ട വിദേശകാര്യ സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിയായായ ജോർജ്ജ് കുര്യൻ എന്നിവരുടെ നേരിട്ടുള്ള ഇടപെടലുണ്ടായി. ഇന്നലെ വൈകുന്നേരം കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിളിച്ച് ഇന്ന് കേരളത്തിൽ 11 .30 ന് ഷാലറ്റിൻ്റെ മാതാവ് എത്തിചേരുന്നതിൻ്റെ വിവരങ്ങൾ അറിയിച്ചതായും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിക്കും, ഉദ്യോഗസ്ഥർക്കും ഈ ദൗത്യത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഷാനെറ്റിന്റെ സംസ്ക്കാരം 24/6/2025 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു എഴാം മൈയിൽ ഒലിവുമല സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
രണ്ടര മാസം മുൻപാണ് ഷാർലറ്റിന്റെ ‘അമ്മ ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം ആ ജോലിയിൽ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം തടങ്കലിലായിരുന്നു. താൽക്കാലിക പാസ്സ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും മറ്റും പ്രതിസന്ധിയായത്. ഇപ്പോൾ ആശ്വാസമായി ആ വാർത്ത എത്തിയിരിക്കുകയാണ്.



