അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ

Pathanamthitta
Print Friendly, PDF & Email

പുല്ലാട്: അഹമ്മദാബാദ് വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനജനകുമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരന്തത്തിന്റ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്ക് ചേർന്ന് പ്രാർത്ഥിക്കുന്നതായി ശ്രേഷ്ഠ ബാവ പറഞ്ഞു. ഇന്നലെ രാവിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രഞ്ജിത ജി. നായരുടെ തിരുവല്ല പുല്ലാട് കുറങ്ങഴയിലുള്ള കുടുംബ വീട്ടിൽ എത്തിയാണ് അമ്മ തുളസിയെയും മക്കളായ ഇന്ദുചൂഡനും ഇതിക എന്നിവരെ കണ്ട് ആശ്വസിപ്പിച്ചത്. മലങ്കര മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ അൻസിൽ സക്കറിയ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, റെജി മലയിൽ, മാത്യു മാത്യു വടാത്ത് എന്നിവർക്കൊപ്പമാണ് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ രഞ്ജിതയുടെ ഭവനം സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *