കോഴിക്കോട് : സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം 25ന് ഞായറാഴ്ച കോഴിക്കോട് വേങ്ങേരിയിൽ നടക്കും. സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി പുരസ്കാര വിതരണം നടത്തും. മാസ്റ്റേഴ്സ് ഫൗണ്ടേഷൻ പ്രസിഡൻറ് കെ ജി റെജി അധ്യക്ഷൻ ആകും.എ പി സത്യൻ,എൻ.കെ അനിൽകുമാർ എന്നിവർ സംസാരിക്കും. നിറവ് ഡയരക്ടർ പി സൂരജ് സ്വാഗതവും അനൂപ് അർജുൻ നന്ദിയും പറയും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്ഠ പുരസ്കാരംപഠനത്തോടൊപ്പം നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ മാർച്ചിലാണ് പ്രഖ്യാപിച്ചത്.
നാലാമത് പുരസ്കാര വിതരണമാണിത്. വിജയികൾ: കോളജ് വിഭാഗം:
*വിബിൻ ജോൺ – (വയനാട്, അമ്പലവയൽ, സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി).
ഹയർ സെക്കൻററി വിഭാഗം:
*കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി, മാനന്തവാടി ഗവ:വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും,എഴുത്തുകാരിയുമാണ്).
*എച്ച്.എസ്.വിഭാഗം: കുമാരി ധന ലക്ഷ്മി സി.
(കാസർകോട് ചെറുത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി)
*എൽ.പി.വിഭാഗത്തിൽ: കുമാരി ദേവിക കെ.പി.
(കോഴിക്കോട് വേങ്ങേരി ദേ മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തക മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി)
എന്നിവരാണ് 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയികൾ.
എൽ.പി.വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്. മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി. രാഷ്ട്രീയ-സാമൂഹ്യ -സമുദായ-ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം. ഏപ്രിലിൽ പ്രശസ്തിപത്രവും ,മെമൻറോയും ,ട്രോഫിയും,കാഷ് അവാർഡും നൽകി പൊന്നാട അണിയിച്ച് അനുമോദിക്കുമെന്ന് സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം ചീഫ് കോഡിനേറ്റർ കെ.ജി.റെജി അറിയിച്ചു.
1) 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയി- എൽ.പി.വിഭാഗം കുമാരി ദേവിക കെ.പി. (കോഴിക്കോട് വേങ്ങേരി മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തക മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി)
2) 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയി- എച്ച്.എസ്.വിഭാഗം: കുമാരി ധന ലക്ഷ്മി സി. (കാസർകോട് ചെറുവത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി)
3) 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയി – ഹയർ സെക്കൻററി വിഭാഗം: കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി, മാനന്തവാടി ഗവ:വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും,എഴുത്തുകാരിയുമാണ്).
4) 2025 ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിജയി- കോളജ് വിഭാഗം: വിബിൻ ജോൺ -(വയനാട്,അമ്പലവയൽ,സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിൽ എം എസ് ഡബ്ലിയു വിദ്യാർത്ഥി)
@ കെ.ജി.റെജി
ചീഫ് കോ-ഓർഡിനേറ്റർ Ph.9048685287


