ശ്രീ പദ്മനാഭന്റെ ലോക്കറിൽ നിന്നും മോഷണം പോയ സ്വർണ്ണം ക്ഷേത്രത്തിനകത്ത് നിന്ന് തന്നെ കിട്ടി

Uncategorized
Print Friendly, PDF & Email

തിരുവനന്തപുരം – ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതെ പോയ 13 പവൻ സ്വർണം തിരികെ കിട്ടി. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് പോലീസിന്റെ തിരച്ചിലിൽ കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അതേ സമയം, സ്ട്രോംഗ് റൂമിലെ സ്വർണം മണലിൽ വന്നത് എങ്ങനെയെന്ന് കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് ഇന്നലെ സ്വർണം കാണാതായത്.

ഇന്ന് രാവിലെ മുതൽ ബോംബ് സ്ക്വാഡും പൊലീസും ക്ഷേത്ര ജീവനക്കാരും ചേർന്ന് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയിരുന്നു. ചൂട് കൂടിയതിനെ തുടർന്ന് മണൽപ്പരപ്പിലെ തെരച്ചിൽ നിർത്തി വെച്ചിരുന്നു. വൈകുന്നേരം വീണ്ടും നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനകത്തെ മണൽപ്പരപ്പിൽ നിന്ന് സ്വർണം ലഭിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർമാണ് കാണാതായത്. ഇതെങ്ങനെ മണൽപ്പരപ്പിലെത്തിയെന്ന് സംശയം ബാക്കിയാകുന്നുണ്ട്.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ അടക്കമുള്ള ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം അടക്കം തിരിമറികൾ നടക്കുന്ന വാർത്തകൾ പുറത്തു വരുന്നതോടെ എല്ലാ ലോക്കറുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം സംബന്ധിച്ചുള്ള ഒരന്വേഷണവും, രേഖകൾ സൂക്ഷിക്കേണ്ടതും, കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുമുതലുകൾ മോഷ്ടിക്കുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും .

അതേ സമയം ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവർത്തനം മൂലം ഇത് ആരെങ്കിലും മാറ്റി വെച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ആ സാഹചര്യത്തിലാണ് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുന്നത്. ശ്രീകോവിൽ സ്വർണം പൂശാനാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും കൃത്യമായി തൂക്കം രേഖപ്പെടുത്താറുണ്ട്. അത് കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് വിശദീകരണം നൽകാൻ ഡിസിപി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *