പത്തനംതിട്ട : ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും,നിലവിലുള്ള സ്വകാര്യ ലാബുകളെയും, ടെക്നിഷ്യന്മാരെയും സംരക്ഷിക്കണമെന്നും മെഡിക്കൽ ലബോറട്ടറി ഓണർസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് വിഷ്ണു പി. വി യുടെ അധ്യക്ഷതയിൽ കൂടിയ യോഗം എം. ൽ. ഓ. എ സംസ്ഥാന പ്രസിഡന്റ് വിജയൻ പിള്ള ഉത്ഘാടനം നിർവഹിച്ചു. അനിൽ കെ. രവി, ബിനോയ് തോമസ്, ഐ. സി ചെറിയാൻ, ടി. തങ്കച്ചൻ, രാജേഷ്. എസ്, എൽസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ : വിഷ്ണു പി വി ( പ്രസിഡന്റ് ), അനിൽ കെ രവി ( സെക്രട്ടറി ), ബിനോയ് തോമസ് ( ട്രഷറാർ)


