ഉള്ളന്നൂരിൽ, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലി

Kerala Pathanamthitta
Print Friendly, PDF & Email

കുളനട – ഉള്ളന്നൂരിൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൻ്റെ ഉത്ഘാടനം സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. പതിമൂന്നാം വാർഡ് മെമ്പർ ബിജു പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി മണ്ഡലം സെക്രട്ടറി മോനിയും, പഞ്ചായത്ത് കമ്മറ്റി അംഗവും കടലിക്കുന്ന് സംരക്ഷണ സമിതി കൺവീനറും ആയിട്ടുള്ള ശ്രീ എബി മലഞ്ചെരുവിൽ എന്നിവർ ആശംസകളും വാർഡ് മെമ്പർ വിനോദ് കുമാർ കൃതഞതയും പറഞ്ഞു. കുട്ടികളും മുതിർന്നവരുമടക്കം വലിയൊരു കൂട്ടം ജനങ്ങൾ ശ്രദ്ധാഞ്ജലി അർപ്പിക്കാനെത്തിയത് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *