കോഴിക്കോട് – താമരശ്ശേരി വെളിമണ്ണയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കളിക്കാനായി പുറത്തുപോയ കുട്ടിയെ രാത്രി 7 മണി കഴിഞ്ഞിട്ടും തിരിച്ചു വീട്ടിലേക്ക് കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.


