പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

*മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിൽ ഏപ്രിൽ 23 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ കാർപ്പ്, ഗിഫ്റ്റ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങൾ, അലങ്കാര ഇനം മത്സ്യങ്ങൾ വിതരണം ചെയ്യും. ഫോൺ – 04682214589.

*കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലവസരം
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോൺന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാർട്‌ഫോൺ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ, കിടപ്പുരോഗികൾ, ഗർഭിണികൾ, സാധാരണക്കാർ എന്നിവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ അഭിമുഖത്തിനെത്തണം. ഫോൺ : 0468 2221807.

*വിമുക്തഭടന്മാർക്ക് പരാതിപരിഹാര അദാലത്ത്
സതേൺ നേവൽ കമാൻഡന്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിമുക്ത നേവിഭടന്മാർക്കും വിധവകൾക്കും പരാതികൾ പരിഹരിക്കുന്നതിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള മുഖാമുഖം ഏപ്രിൽ 25ന് രാവിലെ 11 മുതൽ ഒന്നുവരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0468-2961104.

*നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : പ്രശ്‌നോത്തരി സംഘടിപ്പിക്കും
ഹരിതകേരളം മിഷൻ വിദ്യാകിരണം മിഷനുമായി ചേർന്നു സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ബ്ലോക്ക്തല പ്രശ്‌നോത്തരി ഏപ്രിൽ 25 നും ജില്ലാതലം ഏപ്രിൽ 29 നും നടക്കും. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകാർക്ക് പങ്കെടുക്കാം. ഏപ്രിൽ 22 ന് രാവിലെ 11 ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പഠനോത്സവം മൂന്നാറിൽ മെയ് 16,17,18 തീയതികളിൽ നടക്കും.
ബ്ലോക്ക് – ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളാകുന്ന നാലു പേർക്കാണ് അവസരം.
ഫോൺ- 9645607918.

*കൺസ്യൂമർഫെഡ് ഈസ്റ്റർ വിപണി ഏപ്രിൽ 21 വരെ
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിപണി ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പർമാർക്കറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അജയകുമാർ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി എസ് ലളിതാബികാദേവി ആദ്യ വിൽപന നിർവഹിച്ചു. ജില്ലയിലെ 12 ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ നിന്നും 13 ഇനം നിത്യോപയോഗ സാധനങ്ങൾ ഏപ്രിൽ 21 വരെ സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. മറ്റു ഉൽപന്നങ്ങൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി ലഭിക്കും. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ റ്റി ഡി ജയശ്രീ, വാർഡ് കൗൺസിലർ സിന്ധു അനിൽ, അസിസ്റ്റന്റ് റീജിയണൽ മാനേജർ റ്റി എസ് അഭിലാഷ്, ഇന്റേണൽ ഓഡിറ്റർ ബിന്ദു പി നായർ , അക്കൗണ്ട്സ് മാനേജർ കെ രാജി, ഓപ്പറേഷൻ മാനേജർ എസ് പ്രീതി മോഹൻ എന്നിവർ പങ്കെടുത്തു.

*ലേലം 21ന്
പോളച്ചിറ, എടത്വാ ഫിഷ് ഫാമുകൾക്ക് സമീപമുളള ഫലവൃക്ഷങ്ങളിൽ നിന്ന് 2026 മാർച്ച് 31 വരെ മേലാദായം എടുക്കുന്നതിനുള്ള ലേലം ഏപ്രിൽ 21 ന് നടക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഇ-മെയിൽ : adfpolachira@gmail.com

*കരാർ നിയമനം
പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎൻആർഇജിഎസ് എന്നിവയിൽ മുൻ പരിചയം അഭികാമ്യം. ഏപ്രിൽ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിൻ-689503 വിലാസത്തിൽ അപേക്ഷ (ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം) സമർപ്പിക്കണം. അഭിമുഖം ഏപ്രിൽ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ. ഫോൺ: 04734 260314.

*സൗജന്യ പരിശീലനം
കലക്ടറേറ്റിന് സമീപമുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ പ്ലംബിംഗ് സാനിറ്ററി ജോലികളുടെ 30 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45.
ഫോൺ : 04682 992293 , 8330010232.

Leave a Reply

Your email address will not be published. Required fields are marked *